About

News Now

ദേശീയ സീനിയർ വനിതാ ഫുട്ബാൾ: സിക്കിമിനും തമിഴ്നാടിനും മഹാരാഷ്ട്രക്കും വിജയം

 


കോഴിക്കോട്: 

കോഴിക്കോട് നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബാളിൽ വിജയം മാത്രം ലക്ഷ്യമിട്ട് കേരളം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാവിലെ 9.30 ന് നടക്കുന്ന മത്സരത്തിൽ ഉത്തരാഖണ്ഡാണ് കേരളത്തിൻ്റെ എതിരാളികൾ. തിങ്കളാഴ്ച്ച നടന്ന മത്സരങ്ങളിൽ സിക്കിമും തമിഴ് നാടും മഹാരാഷ്ട്രയും വിജയിച്ചു. പഞ്ചാബ്-വെസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ കലാശിച്ചു.

കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ആദ്യമത്സരത്തിൽ മഹാരാഷ്ട്ര അരുണാചൽ പ്രദേശിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ സിക്കിം എതിരില്ലാത്ത 5 ഗോളുകൾക്കാണ് ജമ്മു ആൻ്റ് കശ്മീരിനെ പരാജയപ്പെടുത്തിയത്.