About

News Now

വിദ്യാര്‍ഥിയെ ലൈംഗിക പീഡനം: മദ്ധ്യവയസ്ക്കൻ റിമാന്‍ഡില്‍

 

മലപ്പുറം:  

വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്ധ്യവയസ്ക്കൻ  റിമാന്‍ഡില്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ താനൂർ കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ മുമ്പും പീഡന ആരോപണമുയര്‍ന്നിരുന്നു.

താനൂര്‍ സിഐ ജീവന്‍ ജോര്‍ജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.