About

News Now

മാവോവാദി  ഗറില്ലാ സേനയുടെ തലവനും  കൂട്ടാളിയും വയനാട്ടിൽ പിടിയിൽ

 


കൽപ്പറ്റ: 

കേരളത്തിലെ മാവോവാദി  ഗറില്ലാ സേനയുടെ തലവനും  കൂട്ടാളിയും വയനാട്ടിൽ പിടിയിലായി.

കര്‍ണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് പിടിയിലായിരിക്കുന്നത്.

 സുല്‍ത്താന്‍ ബത്തേരിയില്‍  എന്‍ഐഎ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. 

കഴിഞ്ഞ ദിവസം നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ രാഘവേന്ദ്രനെ കണ്ണൂര്‍ പൊലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എന്‍ഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്ന് അറിയുന്നു.