About

News Now

വള്ളിയാട് വീണ്ടും വന്യജീവി ആക്രമണം


 പുതുപ്പാടി:  

വള്ളിയാട് വീണ്ടും വന്യജീവിയുടെ  ആക്രമണം. പുലത്ത് നിസാറിന്റെ ഒരു വയസ്സ് പ്രായമുള്ള ആടിനെയാണ് വന്യ ജീവി കൊന്നു തിന്നത്. ഇന്ന്  വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം നടന്നത്. ആടിൻ്റെ എല്ലും തലയും മാത്രമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മുൻപും ഈ പ്രദേശത്ത് വളർത്ത് മൃഗങ്ങളെ വന്യജീവി കൊന്നിരുന്നു. പ്രദേശവാസികൾ വന്യ ജീവിയെ പേടിച്ചാണ് പ്രദേശത്ത് താമസിക്കുന്നത്.