About

News Now

ഭാര്യയ്ക്കായി 'താജ് മഹൽ' വീട് സമ്മാനിച്ച് ആ​ന​ന്ദ് പ്ര​കാ​ശ് ചോ​ക്സെ

 


ബുര്‍ഹാര്‍പൂർ(മധ്യപ്രദേശ്):

നിത്യപ്രണയത്തിൻ്റെ വെണ്ണക്കൽ സ്മാരകമാണ് യ​മു​നാ​തീ​ര​ത്തെ താജ് മഹൽ. ഭാര്യയോടുള്ള സ്നേഹം  മധ്യപ്രദേശിലെ ബുര്‍ഹാര്‍പൂറിലെ യുവാവായ ആ​ന​ന്ദ് പ്ര​കാ​ശ് ചോ​ക്സെ പ്രകടിപ്പിച്ചത്  താജ്മഹലിന്റെ സമാന സൗധം നിര്‍മ്മിച്ച് സമ്മാനിച്ചാണ്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി യമുനാ തീരത്ത് താജ്മഹല്‍ നിര്‍മ്മിച്ചപ്പോള്‍ ബുര്‍ഹാന്‍പൂറിലാണ് ആനന്ദ് ചോക്‌സേ എന്ന വി​ദ്യാ​ഭ്യാ​സവിദഗ്ധൻ  ഭാ​ര്യ മ​ഞ്ജു​ഷ​യ്ക്കാ​യി വ്യത്യസ്തമായ സ​മ്മാ​ന​മൊ​രു​ക്കി​യ​ത്. മുംതാസ് മഹല്‍ മരണത്തിന് കീഴടങ്ങിയ നഗരം കൂടിയാണ്  ബുര്‍ഹാന്‍പൂര്‍. താ​പി ന​ദീ​തീ​രത്തായിരുന്നു മുംതാസ് മഹല്‍ അവസാന കാലം ചെലവഴിച്ചത്.


മൂ​ന്നു വ​ർ​ഷം മു​ൻ​പ് തു​ട​ങ്ങി​യ നിർമ്മാണ പ്രവൃത്തി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വീ​ട് ഇതിനകം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി കഴിഞ്ഞു.  താ​ജ്മ​ഹ​ലെ​ന്ന മാ​തൃ​ക മു​ൻ​പു​ത​ന്നെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നെ​ന്നാണ്  ചോ​ക്സെ പറയുന്നത്.  താ​ജ്മ​ഹ​ലി​നു സ​മാ​ന​മാ​യ രൂ​പ​ത്തി​ൽ ത​ന്നെ വീ​ട് പ​ണി​യാ​നാ​യി ശി​ൽ​പ്പി​ക​ൾ പ്രയാസപ്പെട്ടെ​ന്നും ചോ​ക്സെ.

വിശദമായി പഠിച്ച ശേഷമായിരുന്നു അതേ രൂപത്തില്‍ നാല് കിടപ്പുമുറികളോട് കൂടിയ വീട് നിര്‍മ്മിച്ചതെന്നാണ് എന്‍ജിനീയര്‍ വിശദമാക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നും ഇന്‍ഡോറില്‍ നിന്നുമുള്ള വിദഗ്ധരാണ് ബുര്‍ഹാന്‍പൂറില്‍ താജ്മഹലൊരുക്കാന്‍ സഹായിച്ചത്. വീടിനകത്തുള്ള കൊത്തുപണികള്‍ ഇവരാണ് ചെയ്തത്. 29 അടി ഉയരത്തിലാണ് വീടിന്റെ മുകളില്‍ താഴികക്കുടം ഒരുക്കിയിട്ടുള്ളത്. താജ്മഹലിന് സമാനമായി ഗോപുരങ്ങളും ഈ വീടിനുണ്ട്.


രാജസ്ഥാനില്‍ നിന്നെത്തിച്ച മക്രനയില്‍ ഫര്‍ണിച്ചറുകളുണ്ടായിക്കിയത് മുംബൈയില്‍ നിന്നുള്ള മരപ്പണി വിദഗ്ധരാണ്. താഴത്തെ നിലയില്‍ വലിയൊരു ഹാളും രണ്ട് കിടപ്പുമുറികളും സജ്ജീകരിച്ചിട്ടുണ്ട്. മുകള്‍ നിലയില്‍ രണ്ട് കിടപ്പുമുറിയും വലിയൊരു ലൈബ്രറിയും ധ്യാന മുറിയും ആണ് ഒരുക്കിയിരിക്കുന്നത്. താജ്മഹലിന് സമാനമായി ഇരുട്ടില്‍ തിളങ്ങുന്നത് പോലെയാണ് ഈ വിട്ടിലെ ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എന്തായാലും മധ്യപ്രദേശിലെ മിനി താജ്മഹല്‍ കാണാന്‍ നിരവധിപ്പേരാണ് എത്തിക്കാണ്ടിരിക്കുന്നത്.

 ആ​ഗ്ര​യി​ൽ യ​മു​നാ ന​ദി​ക്ക​ര​യി​ലാ​ണു ഷാ​ജ​ഹാ​ൻ താ​ജ്മ​ഹ​ൽ നി​ർ​മി​ച്ച​ത്. ഇ​തെ​ന്തു​കൊ​ണ്ടെ​ന്ന് അ​ദ്ഭു​ത​പ്പെ​ട്ടി​രു​ന്നു ചോ​ക്സെ. ആ ​അ​മ്പ​ര​പ്പി​നു​ള്ള ഉ​ത്ത​രം​കൂ​ടി​യാ​ണ് ത​ന്‍റെ താ​ജ്മ​ഹ​ലെ​ന്നും ചോ​ക്സെ പറയുന്നത്. തു​ട​ക്ക​ത്തി​ൽ 80 അ​ടി ഉ​യ​ര​മാ​ണ് തൻ്റെ താജ് മഹലിന് നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​ന് അ​നു​മ​തി ല​ഭി​ച്ചി​ല്ല. ബു​ർ​ഹാ​ൻ​പു​രി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​നി ത​ന്‍റെ താജ് മഹലും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷയുണ്ട് ചോ​ക്സെക്ക്.

ഷാജഹാന്‍ ചക്രവര്‍ത്തി 22 വര്‍ഷത്തിലധികം സമയം എടുത്താണ് യമുനാ തീരത്ത് താജ്മഹല്‍ നിര്‍മ്മിച്ചത്. ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ 1983ല്‍ യുനെസ്‌കോയും പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.  ഷാജഹാന്റെ മൂന്നാമത്തെ ഭാര്യയായിരുന്ന മുംതാസ് മഹല്‍ തന്റെ പതിനാലാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനിടയിലാണ് മരണമsയുന്നത്. ഷാജഹാനുമായുള്ള വിവാഹത്തിന്റെ പതിനെട്ടാം വര്‍ഷത്തിലായിരുന്നു അന്ത്യം.