About

News Now

അറബിക് കാലിഗ്രാഫി ശിൽപ്പശാല സംഘടിപ്പിച്ചു

 

എളേറ്റിൽ: 

ലോക അറബി ഭാഷ ദിനാചാരണത്തിന്റെ ഭാഗമായി എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ അറബിക് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ അറബിക് കാലിഗ്രാഫി ശിൽപ്പശാല സംഘടിപ്പിച്ചു. പരിപാടി ഹെഡ് മിസ്ട്രെസ് എൻ.എ. വഹീദ ഉദ്ഘാടനം  ചെയ്തു.  പ്രശസ്ത കാലിഗ്രാഫർ അഷ്‌റഫ്‌ വീര്യമ്പ്രം നേതൃത്വം നൽകി. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം.സി  യൂസുഫ് മാസ്റ്റർ, പി.ടി മുഹമ്മദ്‌ യാസിർ,  ജസീല മജീദ്, കമറുദ്ധീൻ മാസ്റ്റർ, ബാപ്പു മുഹമ്മദ്‌,സജീർ സി.പി എന്നിവർ സംസാരിച്ചു.