About

News Now

ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ ജില്ലാ കേഡർ ക്യാമ്പ് ശനിയാഴ്ച താമരശ്ശേരിയിൽ


താമരശ്ശേരി: 

ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബി.കെ.എം.യു) കോഴിക്കോട് ജില്ലാ ക്യാമ്പ് (ഇന്ന്) ശനിയാഴ്ച താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്യാമ്പ് രാവിലെ പത്തിന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ബി.കെ.എം.യു. ദേശീയ വൈസ് പ്രസിഡൻ്റുമായ കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് പി.കെ. കണ്ണൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എം. നാരായണൻ, ജില്ലാ സെക്രട്ടറി പി.കെ. ദാമോദരൻ എന്നിവർ സംസാരിക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നുമായി നൂറ് പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. വൈകുന്നേരം നാലിന് ക്യാമ്പ് സമാപിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.എം. പൗലോസ്, ജില്ലാ പ്രസിഡൻ്റ് പി.കെ. കണ്ണൻ, സോമൻപിലാത്തോട്ടം, ഹമീദ് ചേളാരി, വി.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു.