About

News Now

കെ.എ കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്

 

കോഴിക്കോട്: 

കെ.എ കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്. സമകാലിക മലയാളത്തിൽ  പ്രസിദ്ധീകരിച്ച  ‘കീഴ്ക്കാംതൂക്ക്’ എന്ന കഥക്കാണ് അവാർഡ്. 2020ൽ വാരികകളിലും മലയാള പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും വാർഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച കഥകളാണ് അവാർഡിനു പരിഗണിച്ചത്. വാരാദ്യ മാധ്യമം പ്രഥമ പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിെൻറ സ്മരണയിൽ മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയതാണു പുരസ്കാരം. പ്രശസ്ത കഥാകാരൻമാരായ യു.കെ. കുമാരൻ, പി.കെ. പാറക്കടവ്, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് 2022 ജനുവരി 8ന് ഉച്ചക്ക് 2.30ന് കോഴിക്കോട്  ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ക്ലബ് പ്രസിഡൻറ് റഹ്മാൻ കുറ്റിക്കാട്ടൂർ, ജനറൽ സെക്രട്ടറി എൻ. രാജീവ്, പുരസ്കാര സമിതി ചെയർമാൻ കെ.പി. റജി എന്നിവർ അറിയിച്ചു.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ  ഗോകുലം വീട്ടിൽ വി.കെ. മോഹനെൻറയും വി.എസ്. ജയശ്രീയുടെയും മകനായ ദേവദാസ് ചെന്നൈയിലെ ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്നു. ഭാര്യ: ഇ.ആർ. നിഷ.  മക്കൾ: ഗൗതം, ഗയ.

കഥ, നോവൽ, തിരക്കഥ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.