About

News Now

പ്രിൻസിപ്പൽ, ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒമ്പത് പേർക്കെതിരേ കേസെടുത്തു

 


തലശ്ശേരി:

ചിത്രകലാ വിദ്യാലയത്തിലെ താത്ക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ പീഡിപ്പിച്ചെന്ന പരാതിയിൽ  കേസെടുത്ത് പോലീസ്.  പ്രിൻസിപ്പൽ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരേയാണ് കേസെടുത്തത്.

ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘംചേർന്ന് തടഞ്ഞുവെക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്റ്റേഷൻ പരിധിയായ തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എഫ്ഐആർ കൈമാറുമെന്നും പോലീസ്.