About

News Now

ബിച്ച ബാബുരാജ് അന്തരിച്ചു


കോഴിക്കോട്: 

സംഗീത സംവിധായകൻ ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83 )  അന്തരിച്ചു. മകൾ സാബിറയുടെ കരിപ്പുരിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം. തിങ്കളാഴ്ച 9.30 ന് കോഴിക്കോട് മാത്തോട്ടം പള്ളിയിൽ നടക്കും.

മാസങ്ങളായി കിടപ്പിലായിരുന്നു. കുണ്ടുങ്ങൽ മൊയ്തീന്റെയും ബിച്ചാമിനയുടെയും മകളായി കോഴിക്കോട് കല്ലായിലാണ് ബിച്ച ബാബുരാജ് ജനിച്ചത്.  1956-ൽ സംഗീതസംവിധായകൻ ബാബുരാജിനെ വിവാഹം കഴിച്ചു. സാബിറ, ദീദാർ, ഗുൽനാർ, അബ്ദുൽ ജബ്ബാർ, ഷംഷാദ്, രോഷ്ന, സുൽഫിക്കർ, ഫർഹാദ്, ഷംന എന്നിവർ മക്കളാണ്. .