About

News Now

ജില്ലാ സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കം


കോഴിക്കോട്:

ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ചാലിയം യു. എച്ച്. എച്ച്.എസ്. എസ് ഗ്രൗണ്ടിൽ ആരംഭിച്ചു.

ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ്‌ സുബൈർ കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കെ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി. ബി ലിറാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ ത്രോബാൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. വി അബ്ദുൽ മജീദ്, പ്രിൻസിപ്പൽ എം. വി നിസാമുദ്ധീൻ, ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ഷഫീഖ്, പി. ടി റഷീദ്, മെഹബൂബ്, വി. കെ ഷിജു, കെ. എം ബുഷ്‌റ, ടി. മിഥേഷ്  എന്നിവർ സംസാരിച്ചു. ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി പി. എം റിയാസ് സ്വാഗതവും പി. ടി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.