About

News Now

സഹോദരിയെ പീഡിപ്പിച്ച്    ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

 


മൈസൂരു:

 പതിനേഴുകാരിയായ സഹോദരിയെ പീഡിപ്പിച്ച്    ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഡിപ്ലോമ വിദ്യാർത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പെൺകുട്ടിയുടെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. 

വർഷങ്ങൾക്ക് മുമ്പ് തന്നെ അമ്മയും മരിച്ചു. മുതിർന്ന രണ്ട് സഹോദരിമാരും സഹോദരൻമാരുമാണ് പെൺകുട്ടിക്കുള്ളത്. സഹോദരിമാർ  ഭർതൃവീടുകളിലാണ് താമസം. സഹോദരൻമാർക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇവരിൽ ഒരാൾ കടുത്ത മദ്യപാനിയായിരുന്നു.  ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.


ഗർഭിണിയാണെന്ന വിവരം പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് ആരാണ് കാരണക്കാരനെന്ന് ചോദിച്ചപ്പോൾ, പെൺകുട്ടി സഹോദരന്റെ പേര് പറയുകയായിരുന്നു.  ഇതോടെ ഡോക്ടർ പൊലീസിനെ വിവരം അിറിയിച്ചു. ആലനഹള്ളി പൊലീസ് എത്തി സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ