കൂമ്പാറ എൽ.ഡി.എഫും വള്ളിയോത്ത് യു.ഡി.എഫും നിലനിർത്തി
![]() |
| ആദർശ് ജോസഫ് |
താമരശ്ശേരി:
ഉപതെരഞ്ഞെടുപ്പ് നടന്ന കുടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽ.ഡി.എഫും ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത് വാർഡ് യു.ഡി.എഫും നിലനിർത്തി.
വള്ളിയോത്ത് വാർഡ് 15 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി ഒ.എം. ശശീന്ദ്രൻ 530 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.വി. പുഷ്പരാജനെയാണ് പരാജയപ്പെടുത്തിയത്.
| ഒ.എം. ശശീന്ദ്രൻ |
യു.ഡി.എഫ്1018 വോട്ടും എൽ.ഡി.എഫിന് 488 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി എം.സി. കരുണാകരന് 14 വോട്ട് ലഭിച്ചു.യു.ഡി.എഫ് അംഗം മുസ്ലിം ലീഗിലെ ഇ.ഗംഗാധരന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. വള്ളിയോത്ത് വിജയിച്ചതോടെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് നറുക്കെടുപ്പിലൂടെ ലഭിച്ച പ്രസിഡൻ്റ് സ്ഥാനം നിലനിർത്താനായി.
കുടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ എൽ.ഡി.എഫിലെ സി.പി.ഐ.എം സ്ഥാനാർത്ഥി ആദർശ് ജോസഫ് വിജയിച്ചു. യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുനേഷ് ജോസഫിനെ ഏഴ് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ആദർശ് ജോസഫ് 447 വോട്ടും സുനേഷ് ജോസഫ് 440 വോട്ടും നേടി. ബി.ജെ.പി. സ്ഥാനാർത്ഥി ലജീഷ് . ഇ.ആർ. 13 വോട്ടും സ്വതന്ത്രൻ സുനീഷ് 4 വോട്ടും നേടി.
ലിൻ്റേ> ജോസഫ് തിരുവമ്പാടി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൂമ്പാറ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്
