About

News Now

കരിയർ ഗൈഡൻസ് ക്യാമ്പ്


താമരശ്ശേരി: 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ  ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്രം മുഖേന ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ  വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് വ്യാഴം, വെള്ളി (16,17) ദിവസങ്ങളിൽ താമരശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ജെ.ടി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും . പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, താമരശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 100 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കും. ഗോൾ സെറ്റിംഗ് കരിയർ ഗൈഡൻസ്, വ്യക്തിത്വവികസനം തുടങ്ങിയ മേഖലകളിലെ വിദഗ്ധർ വിദ്യാർഥികളുമായി സംവദിക്കും. കൗൺസിലിംഗ് ക്യാമ്പിനെ ഭാഗമായി നടക്കും