സിപിഐഎം താമരശേരി ഏരിയാ സമ്മേളനം ശനിയാഴ്‌ച തുടക്കം
താമരശ്ശേരി:
സിപിഐഎം താമരശേരി ഏരിയാ സമ്മേളനം ശനിയാഴ്‌ച പൂനൂരിൽ ടി ചന്തുകുട്ടി മാസ്‌റ്റർ നഗറിൽ (പൂനൂർ വ്യാപാരഭവൻ) തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമ്മേളനത്തിൽ ഉയർത്താനുളള പതാക ടി. ചന്തുകുട്ടിമാസ്‌റ്ററുടെ ഭാര്യയിൽനിന്ന് ഏറ്റുവാങ്ങി ഇരുചക്രവാഹനങ്ങളുടെയും അത്‌ലറ്റുകളുടെയും അകമ്പടിയൊ സമ്മേളന നഗരിയിൽ എത്തിക്കും. നാലിന് രാവിലെ ഒമ്പതരയ്‌ക്ക് പി.സി. വേലായുധൻ പതാക ഉയർത്തും.
161 പ്രതിനിധികൾ പ്രോട്ടോക്കോൾ പാലിച്ച് സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിയംഗം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. മെഹബൂബ്, ജോർജജ് എം. തോമസ്, ടി.പി. ദാസൻ, മാമ്പറ്റ ശ്രീധരൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ ടി. വിശ്വനാഥൻ, പി.കെ. പ്രേംനാഥ് എന്നിവർ സംബന്ധിക്കുംശനിയും ഞായറും പ്രതിനിധി സമ്മേളനം നടക്കും. പുതിയ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും..
വെളളിയാഴ്‌ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ 100 വാർഷികം സെമിനാർ ഡോ കെ ടി ജലീൽ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ കലാകായിക, സാംസ്‌കാരിക, മാധ്യമ സെമിനാർ, കാർഷിക, വനിതാ , വിദ്യാർത്ഥി, യുവജന, തൊഴിലാളി സംഗമങ്ങൾ സംഘടിപ്പിച്ചതായും ഭാരവാഹികൾ. വാർത്താ സമ്മേളനത്തിൽ താമരശ്ശേരി ഏരിയാ സെക്രട്ടറി ആർ.പി. ഭാസ്‌കരൻ, സ്വാഗതസംഘം ചെയർമാൻ എ.കെ. ഗോപാലൻ, കൺവീനർ ടി.സി. രമേശൻ, ട്രഷറർ പി.കെ. ബാബു, ടി.സി. വാസു എന്നിവർ പങ്കെടുത്തു.