താമരശേരി ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസറുടെ വീട്ടുപടിക്കലിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി
താമരശ്ശേരി:
താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്കെതിരെ കര്‍ഷക, ജനവിരുദ്ധ നിലപാടുകളും അധികാര ദുര്‍വിനിയോഗവും ആരോപിച്ച് താമരശേരിക്കടുത്ത് വാവാടുള്ള റെയ്ഞ്ചറുടെ വീട്ടിലേക്ക് കർഷകർ മാര്‍ച്ച് നടത്തി.
സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പോലീസ് തടഞ്ഞു. മാർച്ച് കർഷക സംഘടന നേതാവ് അഡ്വ. ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. കർഷകരോട് തുടരുന്ന പ്രതികാര നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ കർഷക പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഷാജു മുണ്ടന്താനം അദ്ധ്യക്ഷ വഹിച്ചു. ജോയി കണ്ണൻച്ചിറ , അഡ്വ സുമിൻ എസ് നെടുങ്ങാടൻ, കുഞ്ഞാലിക്കുട്ടി, സന്ദീപ് കളപ്പുരക്കൽ, സലീം പുല്ലടി , ബാബു പുതുപ്പറമ്പിൽ , ലീലാമ്മ, സണ്ണി പാരഡൈസ്, റോണി തലയാട് ടി.സി ഗഫൂർ , തോമസ് വി.ടി ,രാജു ജോൺ എന്നിവർ സംസാരിച്ചു.