ജിബിൻ അനുസ്മരണം വ്യാഴാഴ്ച
കോഴിക്കോട്:
അകാലത്തിൽ പൊലിഞ്ഞുപോയ യുവമാധ്യമപ്രവർത്തകൻ ജിബിൻ.പി.മൂഴിക്കലിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സൗഹൃദകൂട്ടായ്മ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഡിസംബർ 30 വ്യാഴാഴ്ച രാവിലെ പത്തര മണിയ്ക്ക് കാലിക്കറ്റ് പ്രസ്ക്ലബ്ബ് ഹാളിൽ നടക്കും. അനുസ്മരണത്തോടനുബന്ധിച്ച് 'വികസനവും പരിസ്ഥിതിയും പാളം തെറ്റുമ്പോൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദം മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും മുൻമന്ത്രിയുമായ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും.