ഹാനികരമായ പദാർത്ഥങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് സെലിബ്രിറ്റികള്‍ പിന്മാറണമെന്ന് എൻ.സി.ഡി.സി.
കോഴിക്കോട്:
ഹാനികരമായ ഭക്ഷണ പദാർത്ഥങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് സെലിബ്രിറ്റികള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. സെലിബ്രിറ്റികള്‍ അഭിനയിക്കുന്ന പുകയിലയുടെയും മദ്യത്തിന്റെയും മറ്റ് ഹാനികരമായ ഭക്ഷണ പദാർത്ഥങ്ങളുടെയും പരസ്യങ്ങൾ കാലക്രമേണ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി സംഘടന രംഗത്തത്തെത്തിയത്. എല്ലാ പ്രായത്തിലുമുള്ള പൊതുജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ അവരുടെ കുട്ടികളടക്കമുള്ള ആരാധകരെ അതിലേക്ക് നയിക്കും. ഈകാര്യത്തില്‍ അവര്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത മറക്കുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ,റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഫ്രാക്കൽറ്റിമാരായ സ്മിത കൃഷ്ണകുമാർ, ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.