About

News Now

മാതൃസംഗമം നടത്തി

 


താമരശ്ശേരി: 

അഖില ഭാരത അയ്യപ്പ സേവാസംഘം താമരശ്ശേരി ശാഖ നേതൃത്വത്തിൽ മാതൃസംഗമം നടത്തി. കെ.സരസ്വതി അധ്യക്ഷത വഹിച്ചു.

ലീല മാളികപ്പുറം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഡിസംബർ 18 ന് ശനിയാഴ്ച താമരശ്ശേരിയിൽ നടക്കുന്ന 66 - മത് അയ്യപ്പൻ വിളക്ക് മഹോത്സവവും , താലപ്പൊലിയും വിജയപ്രദമാക്കാൻ തീരുമാനിച്ചു. അയ്യപ്പ സേവാസംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി, സിന്ദഗി പണിക്കർ, പി.ടി. മൂത്തോറൻകുട്ടി, സുധീഷ് കുമാർ .സി.എസ്,  അമ്മാളു അമ്മ പ്രസംഗിച്ചു. ഷൈമ വിനോദ് സ്വാഗതവും ഉഷ. പി.എൻ നന്ദിയും പറഞ്ഞു.

മാതൃസമിതി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് - കെ.സരസ്വതി, സെക്രട്ടറി - ഷൈമ വിനോദ്, ട്രഷറർ - റീന സദാനന്ദൻ, വൈസ് പ്രസിഡണ്ടുമാർ-ഉഷ.പി.എൻ, ഭാനുമതി അമ്മ, ജോയന്റ് സെക്രട്ടറിമാർ - സുനിത വാസു, നിഷ അശോകൻ, രക്ഷാധികാരികൾ - സിന്ദഗി പണിക്കർ, ലീല വാപ്പനാംപൊയിൽ, ചന്ദ്രമതി അമ്മ, അമ്മാളു അമ്മ, ഗീത പി.