About

News Now

വലിയപറമ്പ് അങ്ങാടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണം.


 താമരശ്ശേരി: 

വലിയപറമ്പ് അങ്ങാടിയിൽ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഒഴിവാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ വലിയ പറമ്പ് യൂണിറ്റ് സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. അങ്ങാടിയിൽ പലയിടങ്ങളിലും മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി സമ്മേളനം ചുണ്ടിക്കാട്ടി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം എസ്. നന്ദന ഉദ്ഘാടനം ചെയ്തു. ടി.പി. റിജിത്ത് അധ്യക്ഷത വഹിച്ചു. കെ.ലോഹിദാക്ഷൻ, കെ. ദിജേഷ്, പി.ടി. സ്വാതി, ടി.പി. അഭീഷ്, സനൽജിത്ത്, പ്രജീഷ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.പി. റിജിത്ത് (പ്രസി) പി.ടി. സ്വാതി ( സെക്ര)