മെഗാ ബിരിയാണി ചലഞ്ച് ഡിസംബർ 31 ന്
താമരശ്ശേരി:
രണ്ടുവർഷക്കാലമായി താമരശ്ശേരി വെഴുപ്പൂർ ആറാം വാർഡ് പ്രതിരോധ സേന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മറ്റു സാമൂഹ്യസേവനങ്ങളും നടത്തിവരുകയാണ്.
ഇന്നുവരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ക്കുള്ള ബാധ്യതകൾ തീർക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവുന്നതിനും ഡിസംബർ 31 വെള്ളിയാഴ്ച ഒരു മെഗാ ബിരിയാണി ചലഞ്ച് നടത്തുകയാണ്. ബിരിയാണി ചലഞ്ചിൽ പങ്കാളിയായി താങ്കളും കുടുംബവും ഈ സദുദ്ദേശത്തിൽ പങ്കാളിയാവണമെന്ന് പ്രതിരോധസേന ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഓർഡറിനും അന്വേഷണങ്ങൾക്കും 7908612113, 9495083785, 9446422790 9961072080, 8943594050 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.