ഷട്ടിൽ കളിക്കിടെ എസ്.ഐ.കുഴഞ്ഞുവീണു മരിച്ചു.
നാദാപുരം:
ഷട്ടിൽ കളിക്കിടെ നാദാപുരം കൺട്രോൾ റൂം എസ്.ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) കുഴഞ്ഞുവീണു മരിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ കക്കട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാണു. അമ്മ: ജാനു, ഭാര്യ: ഷാനിമ, മകൾ: ഹാഷിമ.