നവജാത ശിശു ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം:
കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ജനിച്ച കുട്ടിയെയാണ് ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടക്കുന്നം മുക്കാലിയിലാണ് സംഭവം. മരിച്ച കുട്ടിയുടെ അമ്മ നിഷ കാല്‍ തളര്‍ന്ന് എഴുന്നേറ്റു നടക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള വ്യക്തിയാണ്. ഇവര്‍ക്ക് കുട്ടികള്‍ വേറെയുണ്ട്. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്റിംഗ് തൊഴിലാളിയാണ്.