മെട്രോ പില്ലറില്‍ കാറിടിച്ച്( യുവതി മരിച്ച സംഭവത്തില്‍ ഡ്രൈവർ അറസ്റ്റിൽ
കൊച്ചി:
മെട്രോ പില്ലറില്‍ കാറിടിച്ച് യുവതി മരിച്ച കളമശ്ശേരിയിലെ സംഭവത്തില്‍ ഡ്രൈവർ അറസ്റ്റിൽ. സല്‍മാനുല്‍ ഫാരിസിനെയാണ് അറസ്റ്റ് ചെയ്തത്.
അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെ.എം. മന്‍സിയ (സുഹാന -22)യാണ് മരിച്ചത്.
കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാനുല്‍ ഫാരിസിനെ നേരിയ പരിക്കേറ്റിരുന്നു. അതേ സമയം അപകട സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കണ്ടെത്തി. യുവാവിനെകാണാതായത് വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്.
എറണാകുളത്ത് നിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്‍ പൊലീസിനോട് പറഞ്ഞത്. അയാളെ പരിചയമില്ലെന്നും സല്‍മാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.50 ഓടെ ആലുവ ഭാഗത്തേക്ക്പോ കുന്നതിനിടെയായിരുന്നു അപകടം. മെട്രോ പില്ലറായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാര്‍ തകര്‍ക്കുന്നത്.