കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ
കണ്ണൂർ:
മട്ടന്നൂർ ചാലോട് വൻ കഞ്ചാവ്ശേഖരവുമായി യുവാവ് പിടിയിലായി.
മട്ടന്നൂർ ഏളംമ്പാറ സ്വദേശി ശരണ്യ നിവാസിൽ കെ കെ ശരത്ത് കുമാർ (29 ) നെയാണ് രണ്ട് കിലോ 310 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത് . എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൽ അഞ്ചരക്കണ്ടി, പനയത്താംപറമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന ചെയ്യുന്ന പ്രധാന കണ്ണിയാണ് പനയത്താംപറമ്പിൽ വച്ച് എക്സൈസിന്റെ വലയിലായത് . കഞ്ചാവ് ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസീകമായാണ് എക്സൈസ് സംഘം കീഴടക്കിയത്.