അടൽബിഹാരി വാജ്പേയി ജന്മദിനം സദ്ഭരണ ദിനമായി ആചരിച്ചു.
താമരശ്ശേരി:
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സദ് ഭരണ ദിനമായി ആചരിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം വാജ്പേയിയുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവളളി നിർവ്വഹിച്ചു.
തുടർന്ന് പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു. സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, കെ. പ്രഭാകരൻ നമ്പ്യാർ, ഒ.കെ. ഷാജി, ഷൈമ വിനോദ്, വത്സൻ മേടോത്ത് പ്രസംഗിച്ചു. ടി. ശ്രീനിവാസൻ സ്വാഗതവും ബബീഷ് എ .കെ .നന്ദിയും പറഞ്ഞു.