കരിപ്പൂർ സ്വർണ്ണക്കവർച്ചാകേസ്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നെല്ലാംങ്കണ്ടി സ്വദേശി അറസ്റ്റിൽ
നിരവധിക്രിമിനൽകേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത് മാഫിയ തലവനായ കൊടുവള്ളി സൂഫിയാൻ്റ ബന്ധുവായ നെല്ലാംകണ്ടി ആലപ്പുറായി സമീറലി(34)എന്ന കാസു വാണ് പിടിയിലായത്. പോലീസിനെ വെട്ടിച്ച് ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മുൻപ് സ്വർണ്ണക്കടത്തിനു കസ്റ്റംസ് പിടിക്കപ്പെട്ട് കൊഫേ പോസെയുമായി ബന്ധപ്പെട്ട് 2 മാസത്തോളം സൂഫിയാനൊടൊപ്പം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സൂഫിയാൻ്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇയാൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന 'പ്രതികളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട 65 ഓളം പ്രതികളേയും 25 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.പ്രതിയെ റിമാൻ്റ് ചെയ്തു. കൂടുതൽ അന്വോഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം എസ്.പി. സുജിത്ത്ദാസ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട് , സത്യൻ മാനാട്ട് അസീസ് കാര്യോട്ട് , ഉണ്ണി മാരാത്ത്, സജ്ഞിവ്. കോഴിക്കോട് സിറ്റി ക്രൈം സ്കോ ഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ , ഷഹീർ പെരുമണ്ണ, സതീഷ് നാഥ്, ദിനേശ് കുമാർ എന്നിവരാണ് കേസ്സന്വേഷിക്കുന്നത്.