സംസ്ഥാനത്ത് പുതിയതായി നാലുപേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം:
സംസ്ഥാനത്ത് പുതിയതായി നാലുപേർക്ക് കൂടി ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
കോംഗോയിൽനിന്ന് വന്ന എറണാകുളം സ്വദേശിയിലും യുകെയിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 22 വയസുള്ള പെൺകുട്ടിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് 34 വയസുകാരനിലും പുതിയതായി രോഗം കണ്ടെത്തി.
എറണാകുളത്താണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ന് സ്ഥിരീകരിച്ച മറ്റ് രണ്ടു കേസുകൾ സമ്പർക്കത്തിലൂടെയുള്ളതാണ്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം അഞ്ചായി.