About

News Now

ഫോട്ടോഗ്രഫി വീഡിയോഗ്രാഫി മേഖലയിലെ അനധികൃത കടന്നുകയറ്റം തടയണം

 


താമരശേരി:

ഫോട്ടോഗ്രഫി വീഡിയോഗ്രാഫി മേഖലയിൽ അനധികൃത കടന്നുകയറ്റം തടയാൻ സർക്കാർ അംഗീകൃത തൊഴിൽ കാർഡ് അനുവദിക്കണമെന്ന്‌  കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ്‌  വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ സിഐടിയു താമരശേരി ഏരിയ സമ്മേളനം  ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പ്രസാദ് സ്നേഹ ഉദ്ഘാടനം ചെയ്തു. റിയാസ് അധ്യക്ഷനായി.     സംസ്ഥാന സെക്രട്ടറി വി സുരേഷ് , അനീഷ്, റോജർ, രംജിത്കുമാർ, അതുൽ ചന്ദ്ര എന്നിവർ സംസാരിച്ചു.
 ഭാരവാഹികളായി ജാഫർ ആരാമ്പ്രം സെക്രട്ടറി, രാധാകൃഷ്ണൻ ജോയിന്റ് സെക്രട്ടറി, , റിയാസ് കൊടുവള്ളി പ്രസിഡന്റ്,  രഞ്ജിത്ത് ലാൽ വൈസ് പ്രസിഡന്റ് , റിനീഷ് കൂടത്തായി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.