കോഴിക്കോട് പാളയത്ത് ജ്വല്ലറിയിൽ കവർച്ച
കോഴിക്കോട്:
കോഴിക്കോട് പാളയത്ത് ജ്വല്ലറിയിൽ മോഷണം. മേലേ പാളയത്തെ റാണി ജ്വല്ലറിയിൽ നിന്നാണ് രണ്ട് ലക്ഷത്തിനടുത്ത് വില വരുന്ന അഞ്ചേകാൽ പവൻ സ്വർണകട്ടി മോഷണം പോയത്.
ആഭരണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിലെത്തിയാളാണ് മോഷണം നടത്തിയത്. കടയിലെത്തിയ ഇയാൾ തനിക്ക് രക്തത്തിലെ പഞ്ചസാര കുറയുന്നു എന്ന് കടക്കാരനോട് പറയുകയും അൽപ്പം പഞ്ചസാരയോ മധുരമോ വേണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ഇതെടുക്കാനായി കടയുടമ അകത്തോട്ടു പോയപ്പോഴാണ് മേശയിൽ ഉണ്ടായിരുന്ന സ്വർണ കട്ടിയുമായി മോഷ്ടാവ് മുങ്ങിയത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.