About

News Now

ബൈക്കിടിച്ച് പരിക്കേറ്റ ആൾ മരിച്ചു

നാദാപുരം:

 ചേലക്കാട് ടൗണിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചേലക്കാട് കല്ലാച്ചിക്കുനി അബ്ദുല്ല (65)യാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. കഴിഞ്ഞ മാസം ഇരുപതാം തിയ്യതി റോഡരികിൽ നിൽക്കുകയായിരുന്ന അബ്ദുല്ലയെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അബ്ദുല്ലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്.  ഭാര്യ: ഫൗസിയ. മക്കൾ: നസീമ, അസ്കർ ( ഖത്തർ). മരുമക്കൾ: ഫസ്സു കരിപ്പിൽ, റീമ