About

News Now

വടകരയിൽ താലൂക്ക് ഓഫീസിൽ തീപിടിത്തം: തീ ഏറെ പ്രയാസപ്പെട്ട് നിയന്ത്രണ വിധേയമാക്കി

വടകര:
വടകര താലൂക്ക് ഓഫീസിൽ തീപിടിത്തം . പുലർച്ചെ 5.30 ഓടു കൂടെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത് അഗ്നിശമനസേന ഏറെ പണിപ്പെട്ടാണ്.  രാവിലെ ഒൻപത് മണിയോടെയാണ് തീ നിയന്ത്രിക്കാനായത്. വടകര, നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തിയ ഫയർഫോഴ്സ് തീയണയ്‌ക്കാൻ കഠിന ശ്രമം നടത്തിയത്. താലൂക്ക് 

ഓഫീസിലെ ഫയലുകളും കത്തിയിട്ടുണ്ട്. രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം തി വിഴുങ്ങി. തൊട്ടടുത്ത സബ് ജയിലിനും പഴയ ട്രഷറി കെട്ടിടത്തിനും നാശമുണ്ട്. തീപിടുത്തത്തിൽ താലൂക്ക് ഓഫിസിൻ്റെ മുക്കാൽ ഭാഗവും കത്തിനശിച്ചിട്ടുണ്ട്.അപകട കാരണം വ്യക്തമല്ല. റവന്യുമന്ത്രി രാജൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.