About

News Now

വിസ്മയിപ്പിച്ച വിസ്മയയ്ക്ക് യാത്രാമൊഴി

 


പൂനൂർ: 

അഭിമാനകരമായ നേട്ടങ്ങൾ കാഴ്ചവെച്ച വിസ്മയ എന്ന മിടുക്കി ഇനി ഇല്ല. 

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ വിസ്മയ (15) ആണ് അന്തരിച്ചത്. പേശികളുടെ ബലക്ഷയം മൂലം തളർന്ന ശരീരത്തിന് സ്വന്തം ഇഷ്ടപ്രകാരം നടക്കാനോ ഇരിക്കാനോ എഴുതാൻ പോലുമോ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും എട്ടാം തരത്തിൽ പഠിക്കുമ്പോൾ എൻ എം എം എസ് പരീക്ഷ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടിയ ഈ മിടുക്കി കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടുകയും ചെയ്ത് വിസ്മയമായിരുന്നു..  കട്ടിപ്പാറ കോളിക്കൽ ആര്യംകുളം പി ഗിരീഷിന്റെയും കെ പി രോഹിണിയുടെയും മകളാണ്. സഹോദരൻ:  വൈഷ്ണവ്.