പുഴയിൽ നിന്നും പോലീസ് രക്ഷിച്ച യുവാവ് വീണ്ടും പുഴയിൽ ചാടി മരിച്ചു.
ആലുവ:
പുഴയിൽ ചാടിയതിനെ തുടർന്ന് പോലീസ് രക്ഷപ്പെടുത്തിയ യുവാവ് വീണ്ടും പുഴയിൽ ചാടി മരിച്ചു.
ആലുവയ്ക്കടുത്ത് എടയാർ ബിനാനിപുരം സ്വദേശി മുഹമ്മദ് ഇർഫാനാണ് (23) മണപ്പുറം പാലത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രണയനൈരാശ്യമാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്നാണ് സംശയിക്കുന്നത്. മുൻപ് പുഴയിൽ ചാടാനെത്തിയപ്പോൾ കൺട്രോൾ റൂം പോലീസെത്തി പിന്തിരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രാത്രി രണ്ട് കൂട്ടുകാർക്കൊപ്പമാണ് മണപ്പുറത്തെത്തിയത്. അവരുടെ കണ്ണ് വെട്ടിച്ചാണ് പാലത്തിൽ നിന്നും ഇയാൾപുഴയിലേക്ക് ചാടിയത്.