കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ അദ്ധ്യാപകർക്കുള്ളത് നിർണായക പങ്ക്: മന്ത്രി ശിവൻകുട്ടി
കോഴിക്കോട്:
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നിർണായക പങ്കാണ് അദ്ധ്യാപകർക്കുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൽ നടത്തുന്ന ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷന്റെ 51 മത് ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനും ഡോ. ഇംഗ്ലീഷ് വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുഞ്ഞിന്റെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് മോണ്ടിസോറി ടീച്ചേഴ്സ് പരിശീലനം നൽകുന്നത്. ഇളംപ്രായത്തിൽ തങ്ങളുടെ അടുത്തെത്തുന്ന കുഞ്ഞുങ്ങൾക്ക് ടീച്ചറെന്നതിലുപരി ഒരു അമ്മയുടെ വാത്സല്യവും സുഹൃദവും പങ്കുവെക്കാൻ അദ്ധ്യാപകർക്കാവണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ എൻ.സി.ഡി.സി ഫാക്കൽറ്റി റീജ ബാലൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ് വിൽ അംബാസിറുമായ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. എൻ.സി.ഡി.സി ഫാക്കൽറ്റി ഗിരിജ പീറ്റർ ആശംസയും അറിയിച്ചു.