About

News Now

ശബരിമല തീർത്ഥാടനം: കാനന പാത വഴിയുള്ള തീർത്ഥാടന സമയം ദീർഘിപ്പിച്ചു

 


ശബരിമല:

കാനനപാതയുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലും മകരവിളക്കുമായി ബന്ധപ്പെട്ട് എരുമേലി ചന്ദനക്കുടം, പേട്ട തുള്ളൽ എന്നിവ പരിഗണിച്ചും തീർത്ഥാടകരുടെ എണ്ണത്തിൽ വരുന്ന വർധനവ് കണക്കിലെടുത്തും വനം-പോലീസ്  വകുപ്പുമായി ചർച്ച ചെയ്ത  ശേഷം എല്ലാ മുൻകരുതലുകളും സ്വീകരിച്ച്  കാനനപാത വഴിയുള്ള തീർത്ഥാടന സമയം വർധിപ്പിച്ച് ജില്ല കളക്ടർ ഉത്തരവായി. എരുമേലി കോയിക്കൽ വഴി രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും അഴുത വഴി രാവിലെ 7 മണിമുതൽ ഉച്ചകഴിഞ്ഞ് 3  മണിവരെയും മുക്കുഴി വഴി  രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയും പ്രവേശനം ക്രമീകരിച്ചു.