എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിൻ്റെ കൊലപാതകം: കെ.എസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അറസ്റ്റിൽ
ധീരജ് |
ഇടുക്കി:
പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെ.എസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേലാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കൊലപാതക ശേഷം അലക്‌സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. നിഖിൽ, പൈലി , ജെറിന്‍ ജിജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ധീരജിന് വീടിനോട് ചേർന്ന് അന്ത്യ വിശ്രമം ഒരുക്കും.ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐ എം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും.
ധീരജിന്റെ മൃതദേഹം രാവിലെ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ചെറുത്തോണിയിലുള്ള സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വിലാപയാത്രയായി കണ്ണൂർ തളിപറമ്പ് പാൽക്കുളങ്ങരയിലെ വീട്ടിലെത്തിക്കും. ഇടുക്കി അശോക കവല, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലുടെ കടന്നാണ് വിലാപയാത്ര വീട്ടിലെത്തുക.