മേപ്പയ്യൂരിൽ ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
മേപ്പയ്യൂർ:
ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. ചങ്ങരംവെള്ളിയിൽ കോട്ടക്കുന്നുൽ രജിലേഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.45നാണ് രജിലേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുയിപ്പോത്ത് മീശമുക്ക് റോഡിലെ മതിലിലിടിച്ചത്. ഉടൻ തിരുവള്ളൂരിലെ സ്വ കാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രവീന്ദ്രൻ്റെയും സരോജിനിയുടെയും മകനാണ് രജിലേഷ്.. ഭാര്യ: സൗമ്യ. മക്കൾ: അമൻഘോഷ് , ഹാഷ് വിഹൃദി. സഹോദരങ്ങൾ: രഞ്ജിത്ത്, രാഹുൽ