About

News Now

കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

 


കൊയിലാണ്ടി

ദേശീയ പാതയിൽ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.. കൊയിലാണ്ടി കൊല്ലം കുന്യോറ മലയിൽ ശിവദാസന്റെ മകൻ കെ.കെ. ശരത് (35) ആണ് മരിച്ചത്. കോഴിക്കോട് അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനാണ്. തിങ്കളാഴ്ച രാത്രി 8 മണിയോടെ കൊയിലാണ്ടി കൃഷ്ണ തിയ്യറ്ററിനു സമീപം റോഡ് മുറിച്ച് കടക്കവെ അതിവേഗത്തിലെത്തിയ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: രമണി. ഭാര്യ: ആദിത്യ. ഒന്നര വയസുള്ള മകനുണ്ട്. സഹോദരി: രശ്മി.