About

News Now

ബസ്സിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ താമരശ്ശേരിയിൽ പിടിയിൽ

 

താമരശ്ശേരി: 

വയനാട് മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ..

വയനാട്ടിൽ ഹെൽത്ത് ഇൻസ്പെക്റ്ററായി ജോലി ചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീറിനെ (47 ) ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച  വൈകുന്നേരം 5 നാണ് സംഭവം. യു വതിയോട് അശ്ലീലമായി പെരുമാറുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയുടെ  അടിസ്ഥാനത്തിലാണ്  അറസ്റ്റെന്ന് പോലീസ്.