ഭൂസമര കൺവെൻഷൻ നടത്തി
പുതുപ്പാടി:
പുതുപ്പാടി വില്ലേജിലെ ഭൂസമരകൺവെൻഷൻ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.ടി. ടോം ഉദ്ഘാടനം നിർവ്വഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷക്കുട്ടി സുൽത്താൻ, ഭൂസമര നേതാവ് പ്രൊഫസർ ചാക്കോ കാളംപറമ്പിൽ, ഗ്രാമപഞ്ചായത്ത് മെംമ്പർ അമൽ രാജ്, ഈങ്ങാപ്പുഴ മഹല്ല് കമ്മിററി പ്രസിഡന്റ് എൻ.സി. മൊയ്തീൻ ഹാജി, അഡ്വ.അനിലാ തോമസ്, എൻ.ജി ബാബു, കെ.സി മുഹമ്മത്, കൺവീനർ
പി.വി മനോജ് എന്നിവർ സംസാരിച്ചു
കൺവെൻഷനിൽ ഉസ്മാൻ ചാത്തംചിറ അദ്ധ്യക്ഷത വഹിച്ചു.
പുതുപ്പാടി വില്ലേജിൽ നിലനിൽക്കുന്ന നിയമവിരുദ്ധവും അന്യായമായതുമായ ക്രയ- വിക്രയനിരോധത്തിനെതിരെ ഇരകൾ നടത്തുന്ന സമരങ്ങൾക്ക് നേതാക്കളും, കൺവെൻഷനിൽ പങ്കെടുത്തവരും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു