പുതുപ്പാടി:
കൈതപ്പൊയിൽ നോളേജ് സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. എസ്ക്കവേറ്റർ ഉപയോഗിച്ച് തകർന്ന അവശിഷ്ടങ്ങൾ മാറ്റിയാണ് പരിശോധന നടക്കുന്നത്. 15 തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം.