About

News Now

തൃശൂരിൽ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി ഡോക്ടർ പിടിയിൽ

 


തൃശൂർ:

ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായി ഡോക്ടർ പൊലീസ് പിടിയിലായി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനെയാണ് തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന്  എത്തിച്ചിരുന്നത്.
മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.  സ്വന്തം ഉപയോഗത്തിനായാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മയക്കുമരുന്ന് നൽകിയതാരാണ് എന്നത് അറിയാൻ  വിശദമായ അന്വേഷണം ആവശ്യമാണ്