കോഴിക്കോട് ജില്ലയിൽ 338പേര്‍ക്ക് കൊവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 338 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു., സമ്പര്‍ക്കം വഴി 330പേർക്കും ഇതര സംസ്ഥാനത്ത് നിന്നു വന്ന 2 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 6 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4436 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ 2791.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 231 പേര് കൂടി രോഗമുക്തി നേടി.7.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. . പുതുതായി വന്ന 285 പേർ ഉൾപ്പടെ 14450 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1201748 പേർ നിരീക്ഷണം പൂർത്തിയാക്കി. 4352 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സ്ഥിതി വിവരം ചുരുക്കത്തിൽ
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ - 2791
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ -58
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 17
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 0
സ്വകാര്യ ആശുപത്രികള്‍ - 121
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0
വീടുകളില്‍ ചികിത്സയിലുളളവര്‍ - 2257