About

News Now

തകരാത്ത റോഡിൽ പിഡബ്ല്യൂഡി നടത്തിയ അറ്റകുറ്റപ്പണി: എക്സിക്യൂട്ടീവ് ഓഫീസർ പരിശോധിക്കുമെന്ന് മന്ത്രി റിയാസ്

 


കോഴിക്കോട്:

തകരാത്ത റോഡിൽ പിഡബ്ല്യൂഡി നടത്തിയ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞ സ്ഥലം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു.

 കോഴിക്കോട് കുന്ദമംഗംലം മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലാണ് സംഭവം. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി നടത്തിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെക്കുകയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതോടെ വകുപ്പ് മന്ത്രി റിയാസ് സ്ഥലത്തെത്തിയത്. അറ്റകുറ്റപണി സംബന്ധിച്ച് എക്സിക്യൂട്ടീവ് എൻജിനിയറെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയതായി മന്ത്രി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകും. പ്രവൃത്തി നടക്കുമ്പോൾ ഉദ്യോഗസ്ഥർ ഇല്ലായിരുന്നെന്നതും പരിശോധിക്കും. തകരാത്ത റോഡിലാണ് അറ്റകുറ്റപണി നടത്തിയതെങ്കിൽ ഈ പ്രവണത ഇവിടെ മാത്രമാകില്ല.പലയിടത്തും നടക്കാൻ സാധ്യതയുണ്ട്. തകർന്ന റോഡുകളിൽ രാത്രിയിൽ ഉൾപെടെ അറ്റകുറ്റക്കുറ്റ പണി നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ്.