കോഴിക്കോട് ജില്ലയിൽ 3,386പേര്‍ക്ക് കോവിഡ്
കോഴിക്കോട് ജില്ലയില്‍ 19/01/2022 ന് 3,386 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 3,285 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 55 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 21 പേര്‍ക്കും 25 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 8,637 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 740 പേര്‍ കൂടി രോഗമുക്തി നേടി. 40.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17,055 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3,108 പേര്‍ ഉള്‍പ്പടെ 21,942 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,17,369 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,586 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
*സ്ഥിതി വിവരം ചുരുക്കത്തില്‍*
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ - 17,055
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ - 158
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 31
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 10
സ്വകാര്യ ആശുപത്രികള്‍ - 329
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0
വീടുകളില്‍ ചികിത്സയിലുളളവര്‍ - 13,140
ജില്ലാ കോവിഡ് കണ്ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ : 0495 2376063, 0495 2371471