About

News Now

കോവിഡ്: വ്യാജ പ്രചാരണങ്ങളിൽ ഭയപ്പെടരുത്: മന്ത്രി റിയാസ്

 


കോഴിക്കോട്: 

കോവിഡ് വ്യാപനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ ഭയപ്പെടരുതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മരുന്നില്ല, ആശുപത്രികളിൽ സൗകര്യങ്ങൾ ഇല്ല തുടങ്ങിയ രീതിയിലൊക്കെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിലൊന്നും ആശങ്ക വേണ്ട. കോഴിക്കോട് ആദ്യഘട്ട വ്യാപനമുണ്ടായപ്പോഴും മുഴുവൻ വിഭാഗവും ഒന്നിച്ചു നിന്ന് മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗമായി ഇനിയും അത്തരത്തിൽ ഒറ്റക്കെട്ടായി തന്നെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപനം വർധിച്ചാൽ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. വി. ഉമർ ഫാറൂഖ് അറിയിച്ചു.  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ കിടക്കകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി, ഗവ. ഹോമിയോ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ  സെക്കണ്ടറി എഫ്.എൽ.ടി.സി കൾ തുടങ്ങുമെന്നും ഡി എം ഒ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ 58 ശതമാനവും സ്വകാര്യ ആശുപത്രികളിൽ നിലവിൽ 26 ശതമാനവും കിടക്കകളിലാണ് രോഗികൾ ഉള്ളത്. ഓക്സിജൻ നൽകുന്നതിനുള്ള സൗകര്യവും ഐസിയുവും വെന്റിലേറ്റ

റും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്നും  ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.  സിറ്റി പോലീസ് കമ്മീഷണർ, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാപഞ്ചായത്ത് സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി, യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ ആകെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗം വിലയിരുത്തി