About

News Now

വിറകുപുരക്ക് തീ പിടിച്ചു: നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

 


താമരശ്ശേരി: 

വിറകുപുരക്ക് തീ പിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.

കോരങ്ങാട് ലക്ഷം വീടിന് സമീപം താമസിക്കുന്ന നബീസയുടെ വീടിനോട് ചേർന്ന വിറകുപുരക്ക് ഞായറാഴ്ച പുലർച്ചെ 12 30 ഓടെ തീപിടിക്കുകയായിരുന്നു. തീ ആളി പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഓടിയെത്തിയ സമീപവാസികളുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു..

സമീപത്തെ വീട്ടിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു തീ  അണക്കുകയായിരുന്നു. വീട്ടുപകരണങ്ങളും മറ്റും കത്തിനശിച്ചിട്ടുണ്ട്.