ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുതുപ്പാടി:
ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. പുതുപ്പാടി കോ. ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ പുറ്റേന്‍കുന്ന് എ.പി. ദാസൻ്റെയും ബീനയുടെയും മകൻ ജുബിൻ ദാസ് (22) ആണ് മരിച്ചത്.
ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണ് രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.
ജിതിൻ ദാസ്, ജിഷ്ണുദാസ് എന്നിവർ സഹോദരങ്ങളാണ്. സംസ്ക്കാരം പിന്നീട് നടക്കും.