മുൻ ഗോൾ കീപ്പർ, ഗോളി കുഞ്ഞി അന്തരിച്ചു
കോഴിക്കോട്:
മുൻകാല ഫുട്ബോൾ താരം അറക്കലകം മുച്ചിന്തി വായക്കസമാൻ്റകത്ത് കുഞ്ഞിക്കോയ (ഗോളി കുഞ്ഞി-84)അന്തരിച്ചു. ഇൻഡിപെൻ്റൻറ് ക്ലബ്ബിൻ്റെ മുൻ ഗോളിയായിരുന്നു. ഭാര്യ: വായക്കസമാൻ്റകം സൈനബി.മക്കൾ: വി.എസ്. മുഹമ്മദ് സാദിഖ് (ഹിബ ഓയിൽ), നൗഷാദ് അലി (ബഹറൈൻ), അഫ്സാന, തനൂജ. മരുമക്കൾ: നാലകം ഇക്ബാൽ, നസീർ കല്ലായ് നാലകം (റുക്സാന ലെതർ, പാളയം), ബയറം വീട് ഫസീല, ത്രിക്കോവിൽ പള്ളി വീട് സാദിറ. സഹോദരങ്ങൾ: എ. ഉസ്സൻ കോയ, കദീശബി.